അൺലോക്കിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം. ദിവസേന 300 പേർക്ക് ദർശനം നടത്താനാണ് അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടക്കുക. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. ഓൺലൈനിൽ ബുക്ക്ചെയ്തവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ലഭിക്കുക. കർശന നിയന്ത്രണങ്ങളോടെയാകും ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുക.
വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് അനുമതി. നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കുമെന്നാണ് വിവരം. ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ ബുക്കിങ്ങുകൾ വരുന്ന സാഹചര്യത്തിൽ ബോർഡ് തീരുമാനം അനുസരിച്ചാകും ഒരുദിവസം എത്ര വിവാഹം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക