മമ്മൂട്ടിയുടെ ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അതുല്യ ചന്ദ്ര. ബോളിവുഡ് താരം കങ്കണ റണാവത്തുമായുള്ള സാമ്യത്തെ കുറിച്ചും നിറം കൂടിപ്പോയതിനാല്‍ തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നഷ്ടമായെന്നുമാണ് അതുല്യ തുറന്നു പറയുന്നത്.
. അവസരങ്ങള്‍ നഷ്ടമായതിനെ കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞതും നടന് അശ്വസിപ്പിച്ചതിനെ കുറിച്ചും അതുല്യ പറയുന്നു. ”മലയാളി ലുക്കില്ല. നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാല്‍ എനിക്ക് മലയാളത്തില്‍ ചില സിനിമകള്‍ നഷ്ടമായിട്ടുണ്ട്.”
”സിനിമകള്‍ നഷ്ടമായ കാര്യം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ‘അതൊന്നും സാരമില്ല. നീ ഇങ്ങനെയിരിക്കുന്നത് കൊണ്ടേല്ല, നിനക്ക് തെലുങ്കും തമിഴുമൊക്കെ ചെയ്യാന്‍ പറ്റിയത്. ഈ ലുക്ക് ഉള്ളതു കൊണ്ട് എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ പറ്റും.”
”ഷൈലോക്കില്‍ തന്നെ കറുപ്പിക്കാന്‍ നോക്കിയിട്ട് വൃത്തികേടായി. അതുകൊണ്ട് ഉള്ള നിറത്തില്‍ നില്ക്കുന്നതാ നല്ലത്” എന്ന് മമ്മൂക്ക പറഞ്ഞതോടെ നിരാശ മാറി ആത്മവിശ്വാസം വന്നതായി അതുല്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക