അയോധ്യ രാമക്ഷേത്ര നിര്‍മാണ പ്രവർത്തനങ്ങളിലെ പുരോഗതി വിലയിരുത്തും. ഇതിനായി നാളെ ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് നാളെ യോഗം ചേരുക. ഉന്നതതല യോഗത്തിൽ അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ പുരോഗതി സംബന്ധിച്ച് വിലയിരുത്തും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം ചേരുക.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാമക്ഷേത്ര നിർമ്മാണം പരമാവധി പൂർത്തിയാക്കുവാനായിരിക്കും ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏറെ നിർണായകം തന്നെയായിരിക്കും. 13 അംഗങ്ങൾ ഉൾപ്പെടുന്ന യോഗമാണ് നാളെ നടക്കുക. യോഗത്തിൽ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക