കൊവിഡ് ഭേദമായവരിൽ 70 ശതമാനം മുതൽ 80 ശതമാനം പേരിലും മുടികൊഴിച്ചിൽ കണ്ട് വരുന്നതായി റിപ്പോർട്ട്. ഈ പ്രശ്നം പരിഹരിക്കാൻ രണ്ട് അല്ലെങ്കിൽ നാല് മാസം വരെ എടുക്കും. ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിനെ ‘ടെലോജെൻ എഫ്ലൂവിയം’ (telogen effluvium) എന്ന് വിളിക്കുന്നുവെന്ന് പ്രമുഖ ഡെർമെറ്റോളജിസ്റ്റായ ഡോ.സ്റ്റുട്ടി ഖരേ ശുക്ല പറയുന്നു.
അണുബാധയുള്ളവർ, ശസ്ത്രക്രിയ കഴിഞ്ഞവർ അല്ലെങ്കിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നവർ” എന്നിവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് ഡോ. സ്റ്റുട്ടി പറഞ്ഞു.
മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണെന്ന് ഡോ.സ്റ്റുട്ടി പറഞ്ഞു. മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി മറ്റ് പോഷകങ്ങൾ പോലെ തന്നെ പ്രധാനമാണ്. കാരണം ഇത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
ചില ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക