നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന സ്ത്രീയുടെ ജീവിതത്തിലെ വെല്ലുവിളികളും ആഘാതവും പറയുന്ന ‘പെര്‍ഫ്യൂം’ട്രെയ്ലര് തരംഗമാകുന്നു. കനിഹയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പ്രതാപ് പോത്തന്, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയസൂര്യ, അനൂപ് മേനോന്, പ്രതാപ് പോത്തന്, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര് റിലീസ് ചെയ്തത്. ഉദ്വേഗജനകമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂമിന്റെ ട്രെയ്ലര് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
രതിയുടെയും സ്നേഹത്തിന്റെയും, പകയുടേയുമൊക്കെ നിമിഷങ്ങളാണ് ട്രെയ്ലര് പങ്കുവെയ്ക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്ഫ്യൂമിലൂടെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക