ജിദ്ദ: സൗദിയില്‍ ഇന്ന് 1,312 പുതിയ കോവിഡ് രോഗികളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,80,702 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,61,628 ഉം ആയി. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,743 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,331ആണ്.
ഇവരില്‍ 1,466 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. റിയാദ് പ്രവിശ്യയില്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ ഇന്ന് അല്‍പ്പം വര്‍ധനവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക