കഥ പറയുമ്പോള്‍ നിര്‍മ്മിച്ചത് മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ്. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതിന് അദ്ദേഹം പറഞ്ഞ കാരണവും പറയുകയാണ് മുകേഷ്. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂക്ക പ്രതിഫലം വാങ്ങിയിട്ടില്ല.
അവസാനം നിമിഷം വരെ ഞങ്ങള്‍ നിര്‍ബന്ധിച്ചു. വേണ്ട, എനിക്ക് നിങ്ങള്‍ പ്രതിഫലം തരരുത് എന്ന് മമ്മൂക്ക പറഞ്ഞു. പക്ഷെ പിന്നീട് ഞാനും ശ്രീനിവാസനും കൂടി അദ്ദേഹത്തിന് പണം കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
അദ്ദേഹം പിണങ്ങിയാലും കുഴപ്പമില്ല പ്രതിഫലം നല്കിയിട്ടേ തിരിച്ചുവരാന്‍ പാടുള്ളുവെന്നായിരുന്നു ശ്രീനി എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും മമ്മൂക്ക പണം വാങ്ങിയില്ല. പകരം അതിന് അദ്ദേഹം ഒരു കാരണം പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക