ഐഫോണ്‍ 13 വൈകാതെ പുറത്തിറക്കും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഫോണ്‍ 13 വരുന്ന സെപ്റ്റംബര്‍ 14 ന് പുറത്തിറക്കുമെന്നാണ് വിവരം. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നീ നാല് ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഡിവൈസുകളെ കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
മലയാള സിനിമയുടെ ഭാഗമാകാൻ ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോം കൂടി എത്തുന്നു “മാറ്റിനി “
ഐഫോണ്‍ 12 മോഡലുകളുടെ അതെ വിലയിൽ തന്നെയായിരിക്കും ഐഫോൺ 13 സീരീസ് പുറത്തിറക്കുകയെന്നാണ് വിവരം. ആപ്പിള്‍ എ 15 5nm + ചിപ്സെറ്റ്, അപ്ഗ്രേഡു ചെയ്ത ക്യാമറ സംവിധാനങ്ങള്‍, മുന്‍വശത്തെ ചെറിയ നോച്ചുകള്‍ എന്നിവ ഹാൻഡ്സെറ്റിൽ ഉൾപ്പെടും. എന്നാൽ എടുത്തു പറയേണ്ട പ്രധാനകാര്യം കഴിഞ്ഞ വര്‍ഷത്തെ ഐഫോണുകളില്‍ നല്കിയിരിക്കുന്നതിനേക്കാളും സ്റ്റോറേജ് ഓപ്ഷനുകള്‍ 512 ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക