വിദേശത്ത് സ്റ്റേജ് ഷോ ചെയ്യാന്‍ പോയപ്പോഴുണ്ടായ അപത്രീക്ഷിത സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് ശ്രീനിവാസന്. ഖത്തറില്‍ സ്റ്റേജ് ഷോ ചെയ്യാനെത്തിയതും മമ്മൂട്ടി ആരാധകരോട് ദേഷ്യപ്പെട്ടതും ആരാധകന് നല്കിയ മറുപടിയെ കുറിച്ചുമാണ് ശ്രീനിവാസന് പങ്കുവച്ചത്.
മമ്മൂട്ടിയും മറ്റ് താരങ്ങളും അടങ്ങിയ സംഘം ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഭക്ഷണം റസ്റ്റോറന്റില്‍ പോയി കഴിക്കണമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞപ്പോള്‍ എല്ലാവരും അവിടെയെത്തി. റസ്റ്റോറന്റില്‍ തിങ്ങിക്കൂടി നിറയെ ആളുകള്‍ ഉണ്ടായിരുന്നു. തിരക്കിനിടയിലൂടെ എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പതിവു പോലെ മമ്മൂട്ടി അവരോട് പൊട്ടിത്തെറിച്ചു. ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെട്ടത്. ഉടന്‍ തന്നെ അധികം ചൂടാവല്ലേ മിസ്റ്റര്‍ ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നതെന്ന് ഒരു ആരാധകന് മറുപടി പറഞ്ഞു.
അപ്പോഴാണ് സ്റ്റേജ് ഷോയുടെ സംഘാടകരുടെ ചതിയായിരുന്നു അതെന്ന് തങ്ങള്‍ക്ക് മനസ്സിലായതെന്ന് ശ്രീനിവാസന് പറയുന്നു. സിനിമാ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാം എന്നൊരു പരിപാടിയുണ്ടാക്കി ആളുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങി സംഘാടകര്‍ നടത്തിയതായിരുന്നു ആ പ്രോഗ്രാം എന്നാണ് ശ്രീനിവാസന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക