കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. കണ്ണൂരിൽമാത്രം ഉള്ളതും മറ്റു ജില്ലക്കാർ ‘അതൊന്നും ഈ ലോകത്ത് നടക്കില്ല’ എന്നും പറയുന്നതുമായ സംഗതിയാണ് സ്ത്രീധനം.സ്ത്രീധനത്തെക്കുറിച്ച് നമ്മൾ കണ്ണൂർ ജില്ലക്കാർക്ക് മുൻപൊക്കെ അറിവ് ലഭിച്ചത് വായനയിലൂടെ ആയിരുന്നു. പിന്നീട് സിനിമയിൽ നിന്നും സീരിയലിൽ നിന്നും അറിയാൻ കഴിഞ്ഞു. കാരണമെന്തെന്നോ?
കണ്ണുർ ജില്ലയിൽ മാഹിപ്പാലം മുതൽ പയ്യന്നൂർ വരെ വിവാഹ സമയത്ത് ഹിന്ദുക്കളുടെ ഇടയിൽ സ്ത്രീധനം എന്നൊരു പരിപാടി ഇല്ല.
മലബാര്‍ മേഖലയില്‍ തെക്കന്‍ കേരളത്തിലെ അത്രത്തോളം സ്ത്രീധന പ്രശ്നങ്ങളില്ലെന്നത് ഒരു സത്യം തന്നെയാണ്. എന്നാല്‍, മലബാറില്‍ കണ്ടറിഞ്ഞ് കൊടുക്കല്‍ രീതിയാണ് ഉള്ളത്. ഇതിപ്പോ പെരുമറിയാലും
സംഗതി ഒന്ന് തന്നെയാണ് .സ്ത്രീധനത്തിന്റെ കാര്യത്തില്‍ പ്രാദേശികമായി വേര്‍തിരിവില്ലെന്നും എല്ലായിടത്തുമുണ്ടെന്നുമാണ് വ്യക്തമാകുന്നത്
വസ്ത്രം മുതൽ ഫുഡ് വരെയും, 5 ദിവസം നീളുന്ന കല്യാണങ്ങളും; പെണ്ണുകാണലിനു, വളയിടലിനു, വാക്കൊറപ്പിക്കലിന്, അറയൊരുക്കലിന്, ഇങ്ങനെ കടം വാങ്ങിയും ഇല്ലാത്ത കാശുണ്ടാക്കിയും നടത്തുന്ന കുടുംബത്തിന്റെ പാങ്ങും പോരിശയും കാണിക്കാനുള്ള സോഷ്യൽ കറൻസി ആണ് ഈ കല്യാണം.
പുയാപ്ലമാർക്ക് വേണ്ടി തേടിയും തെണ്ടിയും ഒരുക്കുന്ന വിരുന്നുകൾ.
തറവാടും ബങ്കിശേം ഒപ്പിച്ചുള്ള കല്യാണങ്ങൾ- ഇതൊക്കെ പണം തന്നെയാണ്.
സ്ത്രീധനം എന്നാൽ പ്ളേറ്റിൽ വെച്ച് കൊടുക്കുന്ന കാശും പൊന്നും ആധാരവും മാത്രമല്ല.
മലബാറിന് ഒരു സെറ്റ് ഒപ്പിക്കൽ എന്ന ചരിത്രം ഉണ്ട്. അതില്ലാത്ത സ്ത്രീകൾക്ക് കല്യാണങ്ങളിൽ പങ്കെടുക്കാൻ പോലും പാടില്ലായിരുന്നു.എന്തൊക്കെയായാലും സ്ത്രീധനമാണ് പ്രശ്നം
60 വർഷങ്ങൾക് വർഷങ്ങൾക് മുമ്പ് 1961 ലാണ് ഇന്ത്യയിൽ സ്ത്രീധനനിരോധന നിയമം നിലവിൽ വന്നത്.പെണ്മക്കളെ വളർത്തി വിദ്യാഭ്യാസമൊന്നും നൽകിയില്ലെങ്കിലും കയ്യിലും കഴുത്തിലും നിറയെ സ്വർണ്ണവും കോടികളുടെ തുകയും ഭൂമിയും ,കാറും, എല്ലാം നൽകി പോത്തിനെ വിൽക്കുന്നത് പോലെ തൂക്കി വിൽക്കാൻ തുടങ്ങിയിട്ട് കാലമിത് എത്രയായി…
പണ്ട് 1985 ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ 498 എ എന്ന വകുപ്പക്കൂടി കൊണ്ടുവന്നതാന് സ്ത്രീധനം അനേകം ദരിദ്രകുടുംബങ്ങളിൽ സ്ത്രീധന നല്‍കാനില്ലാത്തതിന്റെ പേരിൽ മാത്രം വിവാഹം സാധ്യമാകാൻവാത്ത പെണ്‍കുട്ടികളുമുണ്ട് ഈ ഒരു ഒരു സാഹചര്യത്തിലാണ് ഒട്ടേറെ പെൺഭ്രൂണഹത്യകളും നമ്മുടെ നാട്ടിൽ നടന്നത് ഇതിന്റെ ഒകെ അടിസ്ഥാനഘടകം സ്ത്രീധനം തന്നെയാണ്
പണ്ടവും പണവും പോരാത്തതിന് ഭർത്താവിന്റെ വീട്ടിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടികളുടെ കൊലപാതകങ്ങളും ആത്മഹത്യകളും തുടങ്ങിയിട്ടത് കാലം കുറെയായില്ലേ? എന്നിട്ട് എന്ത് ഫലം?സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയുന്നത് നിയമപരമായി തെറ്റാണെന്നിരിക്കെ തന്നെയാണ് ഈ കോലാഹലങ്ങൾ നടക്കുന്നത്.
പഠിപ്പിക്കനോ ജോലിചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാനോ അല്ല മറ്റൊരുത്തന്റെ വീട്ടിൽ ചെന്നി കയറാൻ വേണ്ടിയാണ് നമ്മൾ പെൺകുട്ടികളെ വളർത്തുന്നത് എന്നൊരു ധാരണയുണ്ട് നമ്മുടെ പൊതു സമൂഹത്തിന്. എന്നിട്ടോ മറ്റൊരുത്തന്റെ വീട്ടിൽ ചെന്ന് കയറി അവന്റെ ചെലവിൽ ജീവിക്കുമ്പോൾ അവനും അവന്റെ വീട്ടുകാരും കുറ്റം പറയാതിരിക്കാൻ കൈനിറയെ സമ്പദ്യവുമായി പോകണം… ആഹാ അന്തസ്…
ഒരു പെൺകുഞ്ഞ് ജനിച്ച് വീഴുമ്പോൾ തുടങ്ങി അവളുടെ വീട്ടുകാരുടെ ചിന്ത അവളെ കല്യാണം കഴിപ്പിച്ച് വിടണം എന്നതാണ്….. കെട്ടിച്ച് വിടുമ്പോൾ സ്ത്രീധനം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുന്നത് അങ്ങനെയാണ്…. നാട്ടിലെ പാവപ്പെട്ടവനും ഈ സിസ്റ്റം തന്നെ പിന്തുടരുന്നു…ഇത് മൂലം പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനായി സാധാരണക്കാർക്ക് കിടപ്പെടം വിട്ട് തെരുവിലിറങ്ങേണ്ടിവരുന്നു… ഇതിനെല്ലാം കാരണം നമ്മുടെ പൊതുസമൂഹമാണ് എന്ന് പറയുന്നതാണ് ശരി. …. ഈ സിസ്റ്റവും സൊസൈറ്റിയും എല്ലാമാണ് ഇതിന് കാരണം. ആരെങ്കിലും എല്ലാം ഈ സിസ്റം മറ്റും എന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് നമ്മൾ…. എന്ത് സംഭവിക്കാൻ എല്ലാവരും കാത്തിരിക്കുന്നത് തന്നെ ഫലം…… എവിടെയും ഒന്നും മാറില്ല അത്രതന്നെ….
ഏതെങ്കിലും ഒരു പെൺകുട്ടി വിവാഹം കഴിക്കാതെ ഒരു 30 വയസ് വരെ നിന്നാൽ പിന്നെ അവളുടെ ജീവിതം പരാജയമാണ് എന്ന് നാട്ടുകാർ പറയും, അച്ഛനമ്മ മാരുടെ കരച്ചിലും നാട്ടുകാരുടെ ചോദ്യംചെയ്യലും എല്ലാം കൂടി അവളെയും വീടുകാരെയും ഭ്രാന്ത പിടിപ്പിക്കും….പിന്നെ ഇതിനെ ഒന്നും വകവയ്ക്കാതെ ഒരു പെൺകുട്ടി ജീവിക്കാൻ ശ്രമിച്ചാൽ അതിനുള്ള ഇടം ഈ സമൂഹത്തിൽ ഉണ്ടോ?
വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ തുടർന്ന് ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ വന്നാൽ അപ്പോൾ തുടങ്ങും എന്തോ കുഴപ്പമുണ്ട് എന്ന അടക്കം പറച്ചിലും ചോദ്യം ചെയ്യലും…
സ്ത്രീ ഒരു വിൽപ്പന ചരക്ക് അല്ല എന്നും വിവാഹം കച്ചവട ഉടമ്ബടിയല്ല എന്നും അളവും തൂക്കവും നോക്കി ഇത് പോത്ത് കച്ചവടമല്ല എന്നും നമ്മുടെ സമൂഹം മനസിലാക്കുന്നത് എന്നാണ്…?
പീഡനം മൂലമുള്ള ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ വരുമ്പോൾ മാത്രമാണ് ഈ അങ്കലാപ്പ് പിന്നെ ഒന്നും ഇല്ല……സ്ത്രീധനം എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് കുടുബത്തിൽ പെൺകുട്ടികൾ ജനിക്കുമ്പോൾ അവർ വിവേചനം നേരിടേണ്ടിവരുന്നത് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്…സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ – അയാള്‍ തന്റെ കാമുകന് ആണെങ്കില്‍ പോലും – തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും…
പ്രേമ വിവാഹങ്ങളില്‍ പോലും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്ന വിരുതന് കാമുകന്മാരെ കണ്ടിട്ടുണ്ട്. സ്നേഹിച്ച പുരുഷനെ കിട്ടാന്‍ വേണ്ടി അവനും, അവന്റെ വീട്ടു കാരും ചോദിക്കുന്നതെന്തും സ്വന്തം മാതാപിതാക്കളെക്കൊണ്ട് കൊടുപ്പിക്കുന്ന , അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ പോലും കരഞ്ഞും ഉപവാസമിരുന്നും ഒക്കെ മാതാപിതാക്കളെ സമ്മതിപ്പിക്കുന്ന, പെണ്‍കുട്ടികളും നമ്മുക്കിടയിലുണ്ട് !
സ്ത്രീധനം ഒരു സാമൂഹിക വിപത്ത് തന്നെയാണ് ഇല്ലാതാവുക
പ്രതികരിക്കാൻ ഇവിടെ എഴുതുക