കഴിഞ്ഞ ദിവസമായിരുന്നു വാർത്തകളിലൂടെ ആനി ശിവ കേരളക്കരയ്ക്ക് പ്രിയപ്പെട്ടവളായി മാറിയത്. തന്റെ ജീവിത പ്രതിസന്ധികളോട് പൊരുതി വിജയം സ്വന്തമാക്കിയ ആനി ശിവയുടെ ജീവിതം ഒരു സിനിമാ കഥ പോലെയാണ്. കഷ്ടപ്പെട്ട് പഠിച്ചും പണിയെടുത്തും ജീവിച്ചുപോന്ന വർക്കലയിൽ തന്നെ ആദ്യമായി കാക്കികുപ്പായമണിയാൻ അവസരമുണ്ടായ ആനി. പതിനെട്ടാമത്തെ വയസിൽ ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ആനി അവിടെ നിന്നാണ് തന്റെ ജീവിതം തിരിച്ച് പിടിയ്ക്കുവാനുള്ള ഉറച്ച തീരുമാനമെടുക്കുന്നത്.
അര്ജുന് ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാര് പൊലീസ് കണ്ടെടുത്തു
ആനി നേരിട്ട പ്രതിസന്ധികളുടെയും കഷ്ടപ്പാടിന്റെയും ഒടുവിൽ സ്വന്തമാക്കിയ വിജയത്തിന്റെയും കഥയാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രധാന വർത്തകളായത്. പ്രതിസന്ധികളിൽ വീണു പോകുന്ന പെൺകുട്ടികൾക്കിടയിൽ പ്രചോദനത്തിന്റെ മറുവാക്കായി ആനി ശിവ. ഇപ്പോഴിതാ ആനിയുടെ സ്ഥലം മാറ്റം അപേക്ഷ പരിഗണിച്ചിരിയ്ക്കുകയാണ് ഡിജിപി. ഇനി മുതൽ ആനി ശിവ കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന തന്റെ മകനൊപ്പം താമസിച്ച് ജോലി ചെയ്യാൻ സൗകര്യം നൽകണമെന്ന ആനിയുടെ അപേക്ഷ അംഗീകരിച്ചിരിയ്ക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ.
വാർത്തകളിലൂടെ ആനിയെ വായിച്ചറിഞ്ഞതോടെ തിരുവനന്തപുരം റേഞ്ചിൽനിന്ന് കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കർ ഇറക്കുകയായിരുന്നു. ആനിയുടെ ജീവിതമറിഞ്ഞ് സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക