ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ സർവ്വീസ് പാക്കേജ് പ്രഖ്യാപിച്ചു . കോവിഡ് ലോക്ഡൗണിനുശേഷം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന വാഹന വിപണിക്ക് ഉണർവ്വ് പകരാനാണ് റോയൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
സർവീസ് കെയർ 24′ എന്ന പാക്കേജ് പ്രകാരം ആദ്യത്തെ സർവ്വീസ് സൗജന്യമായിരിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന് നാല് ജനറൽ സർവ്വീസുകളും രണ്ട് എഞ്ചിൻ ഓയിൽ മാറ്റങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഈ പാക്കേജിനായി 2,499 രൂപയാണ് ഉടമ മുടക്കേണ്ടത്. എല്ലാ നികുതികളും ഉൾപ്പെടെയാണ് ഈ തുക. സർവ്വീസിനിടയിൽ കൂടുതൽ തകരാറുകൾ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ വാഹനഭാഗങ്ങൾക്കും ലൂബ്രിക്കൻറുകൾക്കും അഞ്ച് ശതമാനം കിഴിവാണ് നൽകുക. ഇതോടൊപ്പം 20 ശതമാനം ലേബർ കോസ്റ്റും ലാഭിക്കാം. സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക