പെൺകുട്ടികളും നെയിൽ പോളിഷ് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇടുന്ന വസ്ത്രത്തിന്റെ നിറമനുസരിച്ച് നെയിൽ പോളിഷും മാറി മാറി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. നെയിൽ പോളിഷ് ഇടയ്ക്കിടെ മാറ്റണമെങ്കിൽ ഒരു റിമൂവറും എപ്പോഴും കയ്യിൽ ഉണ്ടാകണം. എന്നാൽ ഒരു റിമൂവർ ഇല്ലാതെ എങ്ങനെ നെയിൽ പോളിഷ് നീക്കം ചെയ്യാമെന്ന് നോക്കാം…
ഹാൻഡ് സാനിറ്റൈസർ നഖങ്ങളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന മറ്റൊരു പ്രതിവിധിയാണ്. നെയിൽ പോളിഷിൽ അൽപ്പം ഹാൻഡ് സാനിറ്റൈസർ തളിക്കുക, വളരെയധികം തളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്പ്രേ ചെയ്ത ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് നഖത്തിൽ തടവി നെയിൽ പോളിഷ് തുടച്ചുമാറ്റുക.അതിനുശേഷം നഖങ്ങൾ വെള്ളത്തിൽ നന്നായി കഴുകിക്കളയുക.
ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ ഉപയോഗിക്കുന്ന രാസസംയുക്തമായ എഥൈൽ അസറ്റേറ്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എളുപ്പം നെയിൽ പോളിഷ് നീക്കം ചെയ്യാനാകും. ഒരു ടൂത്ത് ബ്രഷ് എടുത്ത് അതിൽ അൽപം ടൂത്ത് പേസ്റ്റ് പുരട്ടുക. ഇത് കൊണ്ട് വിരലുകളിൽ പുരട്ടുക. ഇത് കുറച്ച് നിമിഷം വച്ചതിനു ശേഷം, നഖം നന്നായി കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക