ചണ്ഡീഗഢ്: പഞ്ചാബ് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടി. ഇന്ന് ചണ്ഡീഗഢിലെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വൻവാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വച്ചത്.
പഞ്ചാബിൽ ആം ആദ്മി സർക്കാർ വന്നാൽ 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും, എല്ലാം കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകും. വൈദ്യുതി കുടിശ്ശികകൾ എഴുതി തള്ളും. ദില്ലിയിൽ ഇതേ പദ്ധതികൾ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വച്ചിരുന്നു. അധികാരത്തിൽ വന്നപ്പോൾ അവയെല്ലാം ഞങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇത് കെജ്രിവാളിന്റെ വാക്കാണ് ക്യാപ്റ്റന്റെ വാക്കല്ല. ക്യാപറ്റ്ൻ തന്റെ ഒരു വാഗ്ദാനവും കഴിഞ്ഞ അഞ്ച് വർഷത്തിൽ പൂർത്തിയാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിനെ പരിഹസിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു.
300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതോടെ പഞ്ചാബിലെ 77 മുതൽ 88 ശതമാനം ജനങ്ങൾക്ക് വരെ സീറോ ബില്ലായിരിക്കും ലഭിക്കുക. ആം ആദ്മി സർക്കാർ വന്നാൽ ഏറ്റവും ഉടനെ തന്നെ ഈ വാഗ്ദാനം ഞങ്ങൾ നടപ്പാക്കും എന്നാൽ 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതിയെന്ന വാഗ്ദാനം നടപ്പാക്കാൻ ഞങ്ങൾക്ക് മൂന്ന് വർഷത്തെ സമയം നിങ്ങൾ തരണം – കെജ്രിവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക