ബാലതാരമായി എത്തി നായികയായും തിളങ്ങിയവരാണ് കാവ്യ മാധവനും സനുഷ സന്തോഷും. ഇപ്പോഴിതാ, കാവ്യമാധവനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇന്‍സ്റ്റാഗ്രാമിലാണ് കാവ്യയ്ക്കൊപ്പമുള്ള ചിത്രം സനുഷ പങ്കുവെച്ചത്. കാണുമ്ബോഴെല്ലാം വളരെ സ്നേഹത്തോടെ പെരുമാറുകയും, ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ചേച്ചിയാണ് കാവ്യയെന്ന് സനുഷ പറയുന്നു.
കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സനുഷ ഇങ്ങനെ അടികുറിപ്പ് എഴുതി. ‘പെരുമഴക്കാലം സിനിമ പൂര്‍ത്തിയാക്കിയ ഉടന്‍ എടുത്ത ഫോട്ടോയാണിത്. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതു പോലെ എന്റെ അമ്മയുടെ നാട്ടുകാരിയാണ് അവര്‍, നീലേശ്വരം. ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ എനിക്ക് പറയാാകും. കാണുമ്ബോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു സഹോദരിയാണ്, കാവ്യ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക