ഉറക്കം കുറഞ്ഞാലും ശരീരഭാരവും കുടവയറും കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം നിയന്ത്രിച്ചു
നിർത്തുന്നതിൽ ഒരു പ്രധാന പങ്ക് നല്ലഉറക്ക ശീലങ്ങൾ ഉൾപ്പെട്ട‘സ്ലീപ് ഹൈജീൻ’
നിർവഹിക്കുന്നു. എത്ര മണിക്കൂർ ഉറങ്ങിയാലും രാവിലെ കൃത്യസമയത്ത് ഉണരുകയും കൃത്യമായി
നിത്യ കർമങ്ങളിൽ ഏർപ്പെടുകയും വേണം.
ഹോർമോണുകളുടെയും തലച്ചോറിലെ ചില രാസവസ്തുക്കളുടെയും ശരിയായ പ്രവർത്തനത്തിന് ഇത് വളരെ ആത്യാവശ്യമാണ്.സ്റ്റിറോയ്ഡ് മരുന്നുകൾ, മാനസികാസ്വസ്ഥ്യങ്ങൾക്കുള്ള ചിലതരം മരുന്നുകൾ
തുടങ്ങിയവ വിശപ്പു കൂട്ടുകയും കുടവയറിലേക്കു നയിക്കുകയും ചെയ്യും.
അമിതമായ പുരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രെസ് ബെല്ലി,ഹോർമോൺ
തകരാറുകൾ കൊണ്ടുണ്ടാകുന്ന കുടവയർ എന്നിവയുമുണ്ട്. മദ്യപാനവും പുകവലിശീലവും കുടവയറിലേക്കു നയിക്കുന്ന മറ്റു കാരണങ്ങളാണ്.
സ്ത്രീകളിൽ കാണുന്ന കുടവയറിനു പ്രധാന കാരണം ഗർഭകാല പരിചരണവും പ്രസവ ശുശ്രൂഷയുമാണ്. ഗർഭകാലത്തു സ്ട്രെച്ച് ചെയ്തിരിക്കുന്ന വയറിലെ പേശികൾ പ്രസവത്തോടെ അയഞ്ഞു തൂങ്ങിയ അവസ്ഥയിലാകും.
പ്രസവം കഴിഞ്ഞ് രണ്ടാഴ്ച മുതൽ ലഘുവ്യായാമങ്ങളും ആറാഴ്ച മുതൽ സാധാരണ വ്യായാമങ്ങളും ചെയ്യണം. അല്ലെങ്കിൽ വയറിലെ പേശികൾ സ്ഥിരമായി ദൃഢത നനഷ്ടപ്പെട്ട് അയഞ്ഞു കിടക്കും. ഇത് നടുവേദനയിലേക്കു നയിക്കും.
ഒരു വ്യക്തിയുടെ ജോലിയും കുടവയറും തമ്മിൽ ബന്ധമുണ്ട്. കായികാദ്ധ്വാനം ഒട്ടുമില്ലാത്ത ഓഫിസ് ജോലിയോ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ചെയ്യുന്ന ഐടി ജോലികളോ ചെയ്യുന്നവരിൽ കുടവയറിനുള്ള സാധ്യത കൂടുതലാണ്.ഇത്തരക്കാർ ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റെങ്കിലും എഴുന്നേറ്റു നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ വേണം.
മൂന്നോ നാലോ നേരം ധാന്യങ്ങൾ അതായത് അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവയും കിഴങ്ങുകളും ഇഷ്ടംപോലെ കഴിച്ചുകൊണ്ടിരുന്നാൽ ചെറുപ്പത്തിലേ കുടവയർ പിടികൂടാം. ഒരു നേരം പയറുവർഗങ്ങളോ പച്ചക്കറികളോ ഇലക്കറികളോ പഴങ്ങളോ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക