തിരുവനന്തപുരത്ത് വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം.
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് സംഘം തല്ലിക്കൊന്നത് .സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയ ശേഷം അടിച്ച് കൊല്ലുകയായിരുന്നു.
പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ലാബ്രഡോർ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ലാബ്രഡോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക