ഉപയോക്താക്കളുടെ മനസറിഞ്ഞ് വൺപ്ലസ് ടിവി യു. നിരവധി അപ്ഗ്രേഡുകളുമായാണ് വൺപ്ലസ് ടിവി യു ഇപ്പോൾ വിപണിയിലേക്കെത്തിയിരിക്കുന്നത്. മികച്ച ഓഡിയോ, ഒന്നിലധികം സ്ക്രീൻ സൈസ് ഓപ്ഷനുകൾ, ഇൻ-ക്ലാസ് 4കെ സിനിമാറ്റിക് അനുഭവം, ബെസെൽ-ലെസ് ക്ലാസ്സി ഡിസൈൻ, എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് വൺപ്ലസ് ടിവി യു ഇത്തവണ വിപണിയിൽ തരംഗമാകുന്നത്. വൺപ്ലസ് ടിവി യു1എസ് ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ കഴിഞ്ഞു, ഇനി ജോലിയിലേക്ക്; ഭ്രമത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്
വൺപ്ലസ് ടിവി യു സീരീസിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ വൺപ്ലസ് ടിവി യു1എസ് പ്രീമിയം സവിശേഷതകളാലാണ് ശ്രദ്ധേയമാകുന്നത്. അടുത്ത തലമുറ കണക്റ്റിവിറ്റി ഓപ്ഷനുകൾ തടസമില്ലാതെ ലഭ്യമാകുന്നുമുണ്ട്. വിപുലമായ കണ്ടന്റ് ലൈബ്രറിയിലേക്കുള്ള ആക്സസും വൺപ്ലസ് ടിവി യു 1 എസിന്റെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക