കോഴിക്കോട് : രാമനാട്ടുകര വാഹനാപകടക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതി സൂഫിയാന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന് എത്തിയിരുന്നു .
സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന് ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
രാമനാട്ടുകരയില്‍ വാഹനാപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൂഫിയാന് വന്നിരുന്നു. സൂഫിയാന്റെ വാഹനം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. സൂഫിയാന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക