തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നാലാം വാർഷികത്തിലാണ് വീഡിയോ പുറത്തുവിട്ടത്. നാല് മിനിറ്റ് ധൈർഘ്യമുള്ള രംഗമാണ് വീഡിയോയിലുള്ളത്. മോഷണത്തെ തുടർന്ന ഫഹദ് ഫാസിലിനെ തെളിവെടുപ്പിന് കൊണ്ട് പോകുന്ന രംഗമാണ് വീഡിയോയിലുള്ളത്.
ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നിമിഷയുടെ ആദ്യ ചിത്രമായിരുന്നു ഇത്. 2017ലാണ് ചിത്രം റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക