ബ്ലാക്ക്, മിന്റ് കളര്‍ ഓപ്ഷനുകളില്‍ സാംസങ് ഗാലക്സി എ22 സ്മാര്‍ട്ട്ഫോണിന്റെ വിൽപ്പനയ്ക്ക് ആരംഭമായി. ഇന്ത്യൻ വിപണിയിൽ ഫോൺ ഇനി മുതൽ ലഭ്യമാകും. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഡിവൈസിന്റെ മുന്‍വശത്ത് 13 മെഗാപിക്സല്‍ ക്യാമറ സെന്‍സർ കൂടി ഡിവൈസിൽ നൽകിയിട്ടുണ്ട്. എഫ് / 2.2 ലെന്‍സാണ് ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് സ്മാർട്ട്ഫോണിലുള്ളത്.
മാത്രമല്ല, 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 6.4 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 2GHz ഒക്ടാ കോര്‍ എസ്ഒസി, രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകൾ എന്നിവയും സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വലതുവശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. റീട്ടെയില്‍ സ്റ്റോറേജുകള്‍ വഴിയും മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് വഴിയും സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക