തമിഴകത്തിന്റെ മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കാറുള്ളത്. ജീവിത യാഥാർഥ്യങ്ങളോട് ഏറ്റവുമടുത്തു കിടക്കുന്ന ചിത്രങ്ങളാണ് വെട്രിമാരൻ സിനിമകളുടെ പ്രത്യേകത. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത അസുരന് ആണ് വെട്രിമാരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഫീച്ചര്‍ സിനിമ.
ഇപ്പോഴിതാ സിനിമ ആസ്വാദകർക്കും വെട്രിമാരൻ ആരാധകർക്കും സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കമൽഹാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വെട്രിമാരൻ. അതിനാൽ തന്നെ വെട്രിമാരൻ ആരാധകർക്കൊപ്പം ഉലകനായകൻ കമൽഹാസന്റെ ആരാധകരും ആവേശത്തിലാണ്. സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കുമെന്നും ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക