ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം പാമ്പാടുംപാറയിലാണ്. മരിച്ചത് നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ്. കടക്കെണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഗീത പറഞ്ഞു. കൂടാതെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക