കണ്ണൂർ : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പഠനത്തിനൊപ്പം ജോലി പദ്ധതി പി. കെ ശ്രീമതി ടീച്ചർ (മുൻ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി,മുൻ പാർലിമെന്റ് അംഗം ) ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയവരുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സമൂഹത്തിൽ നിർദ്ധനരും എന്നാൽ പഠിക്കാൻ അതിയായ ആഗ്രഹവുമുള്ള വനിതകൾക്കാണ് ഈ അവസരം സംഘടന ഒരുക്കുന്നത്. മാതൃകപരമായ ഈ ആശയത്തെ പ്രശംസിച്ചാണ് ഉദ്ഘാടനം ചെയ്തത്.വിദ്യാഭ്യാസത്തിന്റെ കൂടെ തൊഴിൽ “earn and learn for the deserving ” എന്നാണ് പദ്ധതിയുടെ പേര്. സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സി യുടെ കോഴ്സ് പഠിക്കാം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈ സംഘടന ഇതുപോലുള്ള ആശയങ്ങളും വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പ്രവേശനം ആരംഭിച്ചിരിക്കുന്നു ചേരാൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടേണ്ട നമ്പർ 9846808283
പ്രതികരിക്കാൻ ഇവിടെ എഴുതുക