എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് 17.5 കോടി രൂപ കൈമാറിയിരിക്കുകയാണ് വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലാണ് നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രൂപ കൈമാറിയത്. നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് പൂര്‍വി മോദിയുടെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയത്. വായ്പ തട്ടിപ്പ് കേസിൽ മാപ്പ് ലഭിച്ചതിനെ തുടർന്നാണ് പൂർവി മോദി ഇത്രയും തുക ഇഡിയ്ക്ക് കൈമാറിയത്.
സംസ്ഥാനത്ത് ജൂലൈ മധ്യത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും..!
ജനുവരി നാലിന് ഇവരുടെ അപേക്ഷ പരിഗണിക്കുകയും പൂർവി മോദിക്കും ഭർത്താവ് മൈനാക് മേത്തക്കും ബാങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നൽകുകയും ചെയ്തിരുന്നു. നീരാവി മോദിയുടെ നിർദേശപ്രകാരം ആരംഭിച്ച അക്കൗണ്ടിനെ കുറിച്ച് വൈകിയാണ് പൂർവി മോദി അറിയുന്നത്. അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ച പൂര്‍വി മോദി തങ്ങളെ വിവരമറിയിക്കുകയും പണം കൈമാറുകയും ചെയ്യുകയായിയിരുന്നുവെന്ന് ഇ.ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക