ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കുറ്റാന്വേഷണ കഥയിലൂടെ അതിഥി ബാലന് മലയാളത്തില്‍ അരങ്ങേറുകയാണ്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ് കോവിഡ് കാലം കാണിക്കുന്ന സിനിമയില്‍ പ്രധാന താരങ്ങളാരും തന്നെ മാസ്ക് ധരിക്കുകയോ കേരളത്തിലെ കൊവിഡ് പ്രതിരോധം കാണിക്കുകയോ ചെയ്തിട്ടില്ല. ഇത് വ്യാപകമായ ചൂണ്ടിക്കാണിക്കപ്പെടുന്നൊരു വിമര്‍ശനമാണ്.
വാരണാസിയിലെ സീനില്‍ മാസ്ക്, ഗ്ലൗസ് ഒക്കെ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. പക്ഷേ ഈ സിനിമ മഹാമാരിക്കാലം ഒക്കെ കഴിഞ്ഞുള്ള സമയത്ത് നടക്കുന്ന രീതിലാണ് എടുത്തിട്ടുള്ളതെന്നാണ് സംവിധായകന് പറഞ്ഞത്. സിനിമ തുടങ്ങുമ്പോള്‍ തന്നെ ‘മഹാമാരിയെ അതിജീവിച്ച മാസ്കുകളില്ലാത്ത കാലത്ത് നടക്കുന്ന സാങ്കല്‍പ്പിക കഥ’ എന്ന് എഴുതി കാണിക്കുന്നുണ്ടെന്നും സംവിധായകന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക