ശ്വേതാ മേനോൻ അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത്. എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി. ഫാഷൻ ലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി.
എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത് . സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി , ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു. എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു.
മൂന്നു വർഷത്തിന് ശേഷം വിവാഹ മോചനം നേടിയ ശ്വേതാ തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചു. ഇപ്പൊഴിത ലോക്ക് ഡൗൺ കാലത്തെ തന്റെ കുടുംബ ജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ് താരം. ഷൂട്ടോന്നും ഇല്ലാത്തതു കാരണം വീട്ടിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുകയാണ് താരമിപ്പോൾ. കുറച്ചു പാചകങ്ങളും ബോട്ടിങ്ങുമായി താൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ എല്ലാ തിരക്കുകളും ഒഴിഞ്ഞ സമയമാണിതെന്നും താരം പറയുന്നു
ഒപ്പം തന്നെ തന്റെ ഭർത്താവിനെ കുറിച്ചും താരം പറയുന്നുണ്ട്. ഈ ലോക്കഡോൺ കാലത്ത് ആദ്യമൊക്കെ ശ്രീക്ക് തന്നോട് നല്ല സ്നേഹമായിരുന്നെന്നും എന്നാൽ പിന്നീട് താൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ഛ് കുറ്റം പറയാൻ തുടങ്ങുകയും നമ്മൾ തമ്മിൽ ചില കാര്യങ്ങളിൽ പരസ്പരം കുറ്റം പറയാൻ തുടങ്ങുകയും ചെയ്തുവെന്നും താരം പറയുന്നു. താൻ ഒരു കുസൃതി കാരിയാണെന്നും എല്ലാവരോടും കുസൃതി കാട്ടാറുണ്ടെന്നും താരം പറയുന്നു. തന്റ സുഹൃത്തുക്കൾക്ക് തന്നെ നന്നായി അറിയാമെന്നും താരം പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക