സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന നാല് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചു. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ശനിയാഴ്ച സർവീസ് നടത്തും. പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊർണൂർ വരെ മാത്രം സർവീസ് നടത്തുവാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രവൃത്തികൾ മാറ്റിവച്ചതിനാൽ എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി സാധാരണ പോലെ തന്നെ പൂർണമായും സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇനി ഭരണത്തിലേറാൻ യോഗി ആദിത്യനാഥിനെ അനുവദിക്കില്ല, തുടർഭരണം നേടില്ലെന്ന് അസദുദ്ദീൻ ഒവൈസി
ജൂലൈ അഞ്ചിന് എറണാകുളം – ബനസ്വാഡി ബൈ വീക്ക്ലി എക്സ്പ്രസ്, ആറിന് ബനസ്വാഡി-എറണാകുളം ബൈ വീക്ക്ലി എക്സ്പ്രസ്, എട്ടിന് കൊച്ചുവേളി ബനസ്വാഡി ഹംസഫര്‍ ബൈ വീക്ക്ലി സ്പെഷല്‍, ജൂലൈ ഒൻപതിന് ബാനസ്വാഡി – കൊച്ചുവേളി ഹംസഫര്‍ ബൈ വീക്ക്ലി സ്പെഷല്‍ ട്രെയിനുകളും സർവീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക