ഉപയോക്താക്കൾക്കായി പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ഉപയോക്താക്കള്‍ക്കായി എമര്‍ജന്‍സി ഡാറ്റ നൽകാൻ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. കോവിഡും തുടർന്ന് വന്ന ലോക്ക്ഡൗണും കാരണം തൊഴിൽ നഷ്ടമായവർക്കാണ് ജിയോ ഡാറ്റാ സേവനം നൽകുന്നത്. റീചാര്‍ജ് ചെയ്യാന്‍ പണമില്ലാതെയോ മറ്റെന്തെങ്കിലും രീതിയിലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് സേവനം ഗുണകരമാകും. പരമാവധി 5 ജിബി ഡാറ്റയാണ് ജിയോ നൽകുക. എന്നാൽ, ഡാറ്റാ സേവനം പൂർണമായും സൗജന്യമല്ലെന്നും വായ്പ രൂപത്തിലാണ് ഡാറ്റാ നൽകുകയെന്നും ജിയോ വ്യക്തമാക്കുന്നു.
ജൂണിലെ പ്രതിമാസ വില്പന കണക്കുകള്‍ പുറത്തുവിട്ടു, മികച്ച നേട്ടവുമായി മാരുതി സുസുക്കി
5 ജിബി ഡാറ്റ ഒരുമിച്ച് നൽകാതെ ഓരോ ജിബി വീതമായിരിക്കും ഡാറ്റാ നൽകുക. കമ്പനിയുടെ ഡാറ്റ കൂപ്പണായ 11 രൂപയുടെ 1 ജിബി ഡാറ്റ പായ്ക്ക് വായ്പയായി എടുത്ത് പിന്നീട് പണം നല്കിയാല് മതിയാകും. പരമാവധി 55 രൂപയുടെ പ്ലാനുകളാണ് ജിയോ നല്‍കുന്നത്. കമ്പനിയില്‍ നിന്ന് വായ്പയായി എടുത്ത ഡാറ്റ ഉപയോക്താവിന്റെ ബേസ് പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ മാത്രമേ ലഭിക്കുകയുള്ളു. എമര്‍ജന്‍സി ഡാറ്റ ലഭിക്കേണ്ട ആളിന് ഒരു ആക്ടീവ് പായ്ക്ക് ഉണ്ടായിരിക്കണമെന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക