തൃശ്ശൂർ: തൃശ്ശൂരിൽ ഓഫീസിൽ അതിക്രമിച്ച് കയറി അഭിഭാഷകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് അഭിഭാഷകനു നേരെ ആക്രമണമുണ്ടായത്. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകൻറെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. അഭിഭാഷകൻ ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ ആരോപിക്കുന്നു ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക