ഒരു വ്യക്തി മാനസികമായും ശാരീരികമായും ആരോഗ്യവാനാണെങ്കിൽ പലരോഗങ്ങളെയും അകറ്റാനാകും എന്നത് നൂറുശതമാനവു ഉറപ്പാണ്. മോശമായ മാനസികാരോഗ്യം ഹൃദ്രോഗത്തിനും കാൻസറിനും മസ്തിഷ്കാഘാതത്തിനും സാധ്യതയുണ്ടാക്കുന്നു. മാനസികാരോഗ്യത്തിന് നാം ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വ്യായാമം മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നടത്തം മാനസിക പിരിമുറുക്കത്തിന് അയവു നൽകുന്നതായി ഒട്ടേറെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. യോഗ, ലഘു വ്യായാമങ്ങൾ പതിവായി ചെയ്യാൻ ശ്രമിക്കുക.
അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരുടെ മാനസികാരോഗ്യം മോശമാകാൻ സാധ്യതയുള്ളതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി ഒരു സമയത്തുതന്നെ ഉറങ്ങാൻ ശ്രമിക്കുക.
ചൂടുവെള്ളത്തിൽ കുളിക്കുന്നതും പുസ്തകം വായിക്കുന്നതും ഉറക്കത്തെ സഹായിക്കും. എന്നാൽ ടി.വി, കമ്പ്യൂട്ടർ, ഫോൺ ഇവ ഒഴിവാക്കണം. മധുരപാനീയങ്ങൾ, കാപ്പി ഇവയും ഉറക്കത്തെ ബാധിക്കും.
സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് തെെര്. തലച്ചോറിലെ സെറോടോണിൻ ഹോർമോണിന്റെ അളവ് കൂട്ടാൻ കഴിയുന്ന ടൈറോസിൻ പാൽ വിഭവങ്ങളിൽ ധാരളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാലുൽപ്പന്നങ്ങൾ മാനസികാരോഗ്യത്തിന് നല്ലതാണ്.
ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങൾ. വിറ്റമിൻ ബിയുടെ വിവിധ വകഭേദങ്ങളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12 ന്റെ കുറവ് ഡിപ്രഷൻ ഉണ്ടാകാൻ വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് പാട്ട് കേൾക്കുന്നത് ഒരു പരിഹാരമാണ്. മനസിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനും സംഗീതം സഹായിക്കുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. നാരുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയ ഭക്ഷണം ശീലമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക