തിരുവനന്തപുരം: സീനിയോറിറ്റിയില്‍ തന്നെക്കാള്‍ മുന്നില്‍ നില്ക്കുന്ന ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്കി.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്തിന് പുറമേ സുദേഷ് കുമാറും സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ എഡിജിപിയായ അനില്‍കാന്തിനെ ഡിജിപി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്.
ഈ മാസം ഒടുവില്‍ ഋഷിരാജ് സിങ് വിരമിക്കുമ്പോള്‍ സിന്ധ്യക്ക് സ്വാഭാവികമായും ഡിജിപി റാങ്ക് ലഭിക്കും. എന്നാല്‍ അതുവരെ താല്‍ക്കാലിക ഉത്തരവ് വഴി റാങ്ക് അനുവദിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക