സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് മോശമായി സംസാരിച്ച സംഭവത്തിൽ എം മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷനിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഭരണഘടന അനുഛേദം 188-ാം അടിസ്ഥാനത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് കേള്‍ക്കാനോ എന്താണെന്ന് ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ എംഎൽഎ അപമാനിച്ചു. വിദ്യാർഥി എത്രമാത്രം മാനസിക സംഘർഷത്തിലായെന്ന് ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാണ്. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക