തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ഇളവുകൾ തീരുമാനിക്കുക ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും .
ടിപിആർ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ല. ഇപ്പോഴത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങൾ തീരുമാനിക്കാൻ ഉള്ള ടിപിആർ പരിധി 15 ആക്കി കുറച്ചേക്കും.
ഇതോടെ കൂടുതൽ മേഖലകൾ ട്രിപ്പിൾ ലോക്ക്ഡൗൺ ആകും. ജില്ലകളിലെ വാക്സിനേഷൻ, കൊവിഡ് പരിശോധനകൾ, പ്രതിരോധ നടപടികൾ എന്നിവയും ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക