കോവിഡ് രണ്ടാം തരംഗം വ്യാപനം കുറഞ്ഞതോടെ ഏറെ ആശ്വാസത്തിലാണ് ജനങ്ങൾ. മിക്ക രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നു, കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടി കേസുകളാണ് മൂന്നാം തരംഗത്തില്‍ റിപ്പോർട്ട് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ
ആഗസ്റ്റിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നും സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. പക്ഷെ, ആഗസ്റ്റ് പകുതിയോടുകൂടി കേസുകൾ വർധിക്കുവാൻ തുടങ്ങും. രണ്ടാം തരംഗത്തിനേക്കാൾ വേഗതയിലാണ് മൂന്നാം തരംഗം എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക