സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 10,751 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 28,77,557 ആയി. നിലവിൽ ചികിത്സയിലുള്ളവര്‍ 1,04,105 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്. 18 ന് മുകളിലുള്ളത് 88 പ്രദേശങ്ങള്‍ ആണ്.
മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 13,960 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
13,516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 722 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2050, കൊല്ലം 1505, എറണാകുളം 1430, കോഴിക്കോട് 1410, തൃശൂര്‍ 1350, പാലക്കാട് 741, തിരുവനന്തപുരം 1051, കണ്ണൂര്‍ 851, ആലപ്പുഴ 777, കോട്ടയം 639, കാസര്‍ഗോഡ് 596, പത്തനംതിട്ട 497, വയനാട് 353, ഇടുക്കി 266 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ 34, കാസര്‍ഗോഡ് 12, പത്തനംതിട്ട, തൃശൂര്‍, വയനാട് 5 വീതം, എറണാകുളം 4, കൊല്ലം 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത്.
തിരുവനന്തപുരം 1011, കൊല്ലം 831, പത്തനംതിട്ട 455, ആലപ്പുഴ 682, കോട്ടയം 275, ഇടുക്കി 257, എറണാകുളം 868, തൃശൂര്‍ 1452, പാലക്കാട് 1066, മലപ്പുറം 1334, കോഴിക്കോട് 1002, വയനാട് 231, കണ്ണൂര്‍ 616, കാസര്‍ഗോഡ് 671 എന്നിങ്ങനേയാണ് രോഗമുക്തിയായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,439 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,60,300 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,139 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക