കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പൊതുഗതാഗതം പുനരാരംഭിക്കുവാനൊരുങ്ങി കേരളവും കർണാടകയും. കേരള – കർണാടക അന്തര്‍സംസ്ഥാന സർവീസുകൾ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് കർണാടക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗതാഗത മന്ത്രിയാണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചു. ഇത് പ്രകാരം അടുത്ത തിങ്കളാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.
ടിക്കാറാം മീണയെ പദവിയിൽ നിന്ന് മാറ്റി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി സഞ്ജയ് കൗൾ
അതേസമയം, യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയും വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ദിവസവും യാത്ര ചെയ്യുന്നവരാണെങ്കിൽ പതിനഞ്ച് ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവീസാണ് കോഴിക്കോട് കാസര്‍ഗോഡ് വഴി കെഎസ്ആര്‍ടിസി നടത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക