ഹെയ്തിയന്‍ പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ കൊലയാളികളെന്ന് സംശയിക്കുന്ന നാലു പേര് കൊല്ലപ്പെട്ടു. രണ്ട് പേര് ജീവനോടെ പിടിയിലായി.പ്രസിഡന്റ് ജോവനൽ മോയിസിന്റെ കൊലയാളികളെ പോലീസ് വെടിവച്ചുകൊന്നതായും മറ്റ് രണ്ട് പേരെ ബന്ദികളാക്കിയതായും ഹെയ്തി പോലീസ് മേധാവിയാണ് വ്യക്തമാക്കിയത്.
ബന്ദികളാക്കിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചതായി ലിയോൺ ചാൾസ് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഹെയ്തി പ്രസിഡന്റ് കൊല്ലപ്പെട്ടത്. ഭാര്യ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രാജ്യം പൊലീസിന്റെയും സൈന്യത്തിന്റെയും ശക്തമായ സുരക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക