ചെന്നൈ:വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. തെരുവുഭക്ഷണത്തോടുള്ള കടുത്ത പ്രണയംമൂത്ത് യുവതി വിവാഹ നാളി ചെയ്തത് അറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും. പാനിപൂരികൊണ്ടുള്ള കിരീടവും മാലയുമൊക്കെ ധരിച്ചാണ് അക്ഷയ വിവാഹദിനം വ്യത്യസ്തമാക്കാൻ തീരുമാനിച്ചത്. അക്ഷയയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം നാലുലക്ഷത്തിലേറെപ്പേരാണ് കണ്ടത്.
അക്ഷയയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. പാനിപൂരിയോട് ഒടുങ്ങാത്ത അഭിനിവേശമാണ് അവൾക്ക്. ആ സ്നേഹം വിവാഹ ദിവസവും പ്രകടിപ്പിക്കാമെന്ന് വിചാരിക്കുകയായിരുന്നു. ബന്ധുക്കളോടും പ്രതിശ്രുത വരനോടും പറഞ്ഞപ്പോൾ അവർക്കും സമ്മതം.
മേക്കപ്പ് ആർട്ടിസ്റ്റിനോട് കാര്യമവതരിപ്പിച്ചു. വസ്ത്രത്തിലോ ചർമ്മത്തിലോ ഒരു പാടുപോലും വീഴ്ത്താതെ അവർ അക്ഷയയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരു പ്രശ്നവും പറയാനില്ലാത്ത തിരഞ്ഞെടുപ്പ് എന്നാണ് വധുവിന്റെ ആഗ്രഹത്തെ മേക്കപ്പ് ആർട്ടിസ്റ്റ് വിശേഷിപ്പിച്ചത്. വധുവിനും വരനും അവർ ആശംസകൾ നേരുന്നുമുണ്ട്. പുലർച്ചയായിരുന്നു മേക്കപ്പ് തുടങ്ങിയത്. വൈകുന്നേരത്തോടെയായിരുന്നു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോ ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക