സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്.കേരളത്തിൽ ഇന്ന് 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സിക്ക വെെറസ് കൊതുകുകൾ വഴി പടരുന്ന രോഗമാണ്. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയും സിക്ക വെെറസ് പകരാമെന്ന് സെന്റ്ർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കുന്നു.
സിക്ക വൈറസ് ബാധിച്ച വ്യക്തിയിൽ നിന്ന് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു. കൊതുക് കടിയേറ്റാൽ, ലെെംഗിക ബന്ധത്തിലൂടെ (രോഗബാധിതനായ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതുവഴി രോഗം പകരാം. ചിലർക്ക് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. കോണ്ടം ഉപയോഗിക്കുന്നത് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു).
ഗർഭിണികളിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അബോർഷൻ, തലയോട്ടി ചെറുതായി കുഞ്ഞ് ജനിക്കുക, കുഞ്ഞിന് വളർച്ച പ്രശ്നം പോലുള്ള പ്രശ്നങ്ങളുണ്ടാകാം. നാല് വഴിയിലൂടെയാണ് ഈ രോഗം പകരുന്നത്.
അമ്മയ്ക്ക് രോഗം ഉണ്ടെങ്കിൽ കുട്ടിയ്ക്കും രോഗം പകരാം. രോഗം ബാധിച്ച ഒരാളിൽ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വെെറസ് പിടിപെടാനുള്ള സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, കണ്ണിന് ചുവപ്പും വീക്കവും ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക