കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. കൊവിഡ് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ (ഹോം കെയര്‍ സപ്പോര്‍ട്ട് ) വിഭാഗത്തില്‍ ഒരു മാസത്തെ ക്ലാസ്സ് റൂം പരിശീലനം കാസര്‍കോടും തുടര്‍ന്ന് മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് കണ്ണൂരിലും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 18 – 35 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8281282368.
പ്രതികരിക്കാൻ ഇവിടെ എഴുതുക