മലയാള സിനിമയിലെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ നടന് ശ്രീനിവാസനുമൊത്തൊരു സിനിമ പ്രിയദര്ശന് ചെയ്തിട്ട് നാളുകളായി. ഇതേക്കുറിച്ച് ഒരിക്കല്‍ പ്രിയദര്ശന് മനസ്സ് തുറന്നിരുന്നു.
”അതിനങ്ങനെ പ്രത്യേകിച്ച് ട്രേഡ് സീക്രട്ട് ഒന്നുമില്ല, പരസ്പരം വിശ്വാസമെന്നതാണ് പ്രധാനം. സിനിമയില്‍ ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരാളാണ് ശ്രീനിവാസന്. ശ്രീനിയും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
പക്ഷെ പഴയ പോലെ എന്തുകൊണ്ട് സിനിമകള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍, നമ്മള് തമ്മില്‍ ഒരുമിച്ച് ചെയ്യാനുള്ള സിനിമകള്‍ കഴിഞ്ഞു. ഇനി നമ്മള് രണ്ടു പേരും മാറി ചിന്തിക്കണം”. പ്രിയദര്ശന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക