അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. തൈകൾ പറിച്ച് നടുന്നതു വെയിൽ കുറഞ്ഞ സമയത്ത് അതായത് വൈകുന്നേരങ്ങളിലാണ് ഉത്തമം. വിത്ത് നടുന്ന ആഴം വിത്ത് വിത്തോളം ആഴത്തിലാണ് നടേണ്ടത്.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളർച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റി പയർ ഇനങ്ങൾ 25 ഃ 15 സെമീ അകലം പടരുന്ന വള്ളിപ്പയർ ഇനങ്ങൾ തടങ്ങൾ തമ്മിൽ രണ്ട് മീറ്റർ എങ്കിലും അകലം ആകാം. വഴുതന,വെണ്ട എന്നിവ മൂന്ന്നാല് അടി അകലം വേണം.
വെണ്ട, പയർ, പാവൽ, പടവലം, മത്തൻ. ചുരയ്ക്ക തുടങ്ങിയ വിത്തുകൾ നടുന്നതിന രണ്ട് മൂന്ന് മണിക്കൂർ എങ്കിലും സൂഡോമോണസ് ലായനിയിൽ കുതിർത്ത് വെക്കണം. വിത്തുകൾപ്പെട്ടന്ന് കരുത്തോടെ മുളച്ച് വരാൻ സഹായിക്കും.ഫോർക്ക് ഉപയോഗിച്ച് മൂന്നാഴ്ച്ചയിലൊരിക്കൽ പച്ചക്കറികളുടെ ധവേര് മുറിയരുത് മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടന്ന് വലിച്ചെടുക്കാൻ സഹായിക്കും. കൂടാതെ പച്ചക്കറികൾക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നൽകുന്നതു ചെടികൾ വീണു പോകാതിരിക്കാനും വിളവിനും ഗുണകരമാണ്.
പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളിൽ പറിക്കണം. പറിച്ച കളകൾ തടത്തിൽ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണിൽ ഈർപ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനിൽക്കാനിതു സഹായിക്കും.വളങ്ങൾ പരമാവധി പൊടിച്ചോ, വെള്ളത്തിൽ കലക്കിയോ മണ്ണിൽ ചേർക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയാതൽ വളങ്ങൾ പെട്ടന്നു തന്നെ മണ്ണിൽ അലിഞ്ഞു വേരുകൾ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിലാണ് ചെയ്യുന്നത് നല്ലത്.
മണ്ണിന്റെ ഘടന, കാലാവസ്ഥ, ജലസേചനരീതി എന്നിവ അനുസരിച്ച് ജലസേചനത്തിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരൽ കൂടുതലുള്ള മണ്ണിൽ ഈർപ്പം നിലനിർത്താൻ കൂടുതൽ തവണ ജലസേചനം നടത്തണം. ചെടികൾ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നനച്ചാൽ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാൽ ഒരോദിവസവും നനയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക