മലയാളികൾക്കും തെന്നിന്ത്യൻ സിനിമാലോകത്തിനും ഏറെ പ്രിയങ്കരിയാണ് ഭാവന. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി താരംഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.
കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയിൽ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളിൽ കാണാനാവുക. റിമി ടോമി, അൻസിബ, ഷംന കാസിം എന്നിവരും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ൽ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക