ആർത്തവ വിരാമം പലർക്കും പലവിധ ശാരീരിക വെല്ലുവിളി നേരിടേണ്ടി വരുന്ന കാലഘട്ടമാണ്. ശാരീരിക അസ്വസ്ഥതകൾ, മാനസിക പ്രശ്നങ്ങൾ എന്നിവ പലരിലും ഇക്കാലയളവിൽ കാണപ്പെടാം. ആർത്തവ വിരാമ കാലഘട്ടത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്.
ആർത്തവം ഇല്ലാതാകുന്ന പ്രതിഭാസമാണ് ആർത്തവ വിരാമം. ഓവറിയിലെ അണ്ഡോല്പാദനം
നിലക്കുന്നതോടെയാണ് ആർത്തവം നിലയ്ക്കുന്നത്. 45 വയസ്സുമുതൽ 55 വയസു വരെയുള്ള കാലഘട്ടങ്ങളിലാണ്
ഇത് സംഭവിക്കുന്നത്.
മാറ്റങ്ങൾ
ആർത്തവ വിരാമത്തോടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ശരീരത്തിൽ ഈസ്ട്രോജൻ എന്ന
ഹോർമോണിെൻറ അഭാവമാണ് അതിൽ പ്രധാനം. ശാരീരികവും മാനസികവുമായ പല മാറ്റങ്ങൾക്കും ഇത്
ഇടയാക്കുന്നു.
ലക്ഷണങ്ങൾ
1. യോനിയിൽ വരൾച്ച : ഈസ്ട്രോജൻ കുറയുന്നതോടെ യോനിയിലെ ഉൾതൊലി വരളുകയും കട്ടി കുറയുകയും
ചെയ്യുന്നു. ഇത് ചൊറിച്ചിൽ, അണുബാധകൾ, ലൈംഗികബന്ധത്തിന് ബുദ്ധിമുട്ട്, ബന്ധപ്പെടുമ്പോഴുള്ള
വേദന എന്നിവ ഉണ്ടാക്കുന്നു.
2. കൃത്യതയില്ലാത്ത രക്ത സ്രാവം: ആർത്തവ വിരാമ ആകുന്നതോടെ മാസമുറ നേരത്തെയായി തുടങ്ങുന്നു.
3. ചൂട് അനുഭവപ്പെടുക. ശരീരം പെട്ടന്ന് ചൂടാകുന്നു. ദേഹം മുഴുവൻ 30 സെക്കൻറ് മുതൽ ഒരു
മിനിറ്റ് വരെ നേരം ചൂട് അനുഭവപ്പെടുകയും പിന്നീട് സാധാരണപോലെ ആകുകയും ചെയ്യുന്നു. ഹോട്ട്
ഫ്ളാഷസ് എന്നാണ് ഇത് അറിയപ്പെടുന്നത്. തലയിലോ മറ്റോ തുടങ്ങി ശരീരം മുഴുവൻ
വ്യാപിക്കുന്നതായാണ് ഇത് അനുഭവപ്പെടുക.
4. ചിലപ്പോൾ രാത്രിയിൽ അമിത വിയർപ്പ് അനുഭവപ്പെടാം.
5. ഉറക്കം വരാതിരിക്കുകയോ, ഉറക്കത്തിൽ നിന്ന് വിയർത്തോലിച്ച് ഉണരുകയോ ചെയ്യും.
6. പകൽ സമയത്തും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.
7. മൂത്രാശയ രോഗങ്ങൾ പതിവായി അനുഭവപ്പെടും. അണുബാധകൾ പതിവാകുകയും ചിലർക്ക് മൂത്രം
അറിയാതെ പോകുക, എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
8. മാനസികമായി അസ്വസ്ഥകൾ, മൂഡ് മാറ്റങ്ങൾ, ക്ഷീണം, ഓർമ്മക്കുറവ് എന്നിവ ഈ സമയത്തുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക