2001 ൽ പുറത്തിറങ്ങിയ ദിലീ് ചിത്രമായ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന.
മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ ട്വിൻ സിസ്റ്റേഴ്സ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക