അബുദാബി: യുഎഇയിൽ 1,520 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ചികിത്സയിലായിരുന്ന 1,468 പേർ സുഖം പ്രാപിക്കുകയും ഏഴുപേർ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,99,363 പരിശോധനകളിൽ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 6,48,702 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,26,800 പേർ രോഗമുക്തരാവുകയും 1,860 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 20,042 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക