കുവൈത്ത് സിറ്റി: കുവൈത്തിൽ 1555 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,74,104 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1728 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,53,936 ആയി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2100ലെത്തി.
ചികിത്സയിലുള്ളത് 18,068 പേരാണ് . 326 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചു. 13,786 പേർക്കാണ് പരിശോധന നടത്തിയത്.
11.28 ശതമാനമാണ് രോഗസ്ഥിരീകരണം. 11 മരണം റിപ്പോർട്ട് ചെയ്തതും തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ വർധിച്ചതും നിരാശജനകമായി. രാജ്യത്തെ സർക്കാർ ആശുപത്രികളിലെ ഐ.സി.യു വാർഡുകളുടെ 45 ശതമാനത്തോളം നിറഞ്ഞു. പുതിയ കേസുകളേക്കാൾ രോഗമുക്തിയുണ്ടായത് മാത്രമാണ് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക