തെന്നിന്ത്യൻ താരം ഖുശ്ബു തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്ബു ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഹെയർ പാക്ക് പരിചയപ്പെടുത്തുന്നത്.
ഉലുവ, ചെമ്പരത്തി പൂവും തളിരിലകളും, തൈര്, മുട്ട, ലാവെണ്ടർ ഓയിൽ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാൻ വേണ്ട വസ്തുക്കൾ. ആദ്യം ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാൻ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. അതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കുക.
ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു നല്ല ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. കണ്ടിഷനറും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക