മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക. വീണ്ടും ഭരണത്തിലേറിയതിനു ശേഷം ആദ്യ കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രിയുടേത്. കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ തേടും മുഖ്യമന്ത്രി. കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രി കാണുമെന്ന് വിവരമുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂലൈ 14 ന് പ്രഖ്യാപിക്കും
സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വൈകീട്ട് നാല് മണിയ്ക്കാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക